കൊച്ചി.വിവാഹദിനത്തിൽ അപകടത്തിൽപ്പെട്ട പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണി ആശുപത്രി വിട്ടു. ആത്മവിശ്വാസം വർധിച്ചെന്നും . ലേക്ക് ഷോർ ആശുപത്രിക്ക് ബിഗ് സല്യൂട്ട് എന്നും ആവണി പറഞ്ഞു
പുഞ്ചിരിയോടെയാണ് മടക്കം. നഷ്ടപ്പെടും എന്ന് കരുതിയ ജീവിതത്തെ തിരികെ നൽകിയവർക്ക് സ്നേഹവും കടപ്പാടും ഒറ്റവാക്കിൽ ഒതുക്കി.
മുന്നോട്ടുള്ള ജീവിതത്തിന് ആത്മവിശ്വാസം പകരുന്ന ദിനങ്ങളായിരുന്നു കടന്നുപോയതെന്ന് ആവണി പറഞ്ഞു. ആരോഗ്യസ്ഥിതി പൂർണമായി വീണ്ടെടുക്കാനായി ഫിസിയോതെറാപ്പി തുടരും . വിവാഹാഘോഷം വിപുലമായി നടത്തുന്നത് ബന്ധുക്കളുമായി ആലോചിക്കുമെന്ന് ഭർത്താവ് ഷാരോൺ
ആലപ്പുഴ തുമ്പോളിയില്‍ കഴിഞ്ഞ 21നാണ് വിവാഹദിനത്തിലെ മേയ്ക്കപ്പ് ചെയ്യാനുള്ള യാത്രക്കിടെ ആവണി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആവണിയെ പിന്നീട് ലേക്ക് ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവാഹ ദിവസം നടന്ന അപകടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ അത്യാഹിത വിഭാഗത്തിൽ വച്ച് ഷാരോൺ ആവണിയുടെ കഴുത്തിൽ താലി ചാർത്തിയത് നാടാകെ ആഹ്ളാദത്തോടെയാണ് കേട്ടത്.






































