തിരുവനന്തപൂരം. കെഎസ്ആർടിസി പ്രതിദിന വരുമാനം വീണ്ടും 10 കോടി രൂപ കടന്നു.. ഇന്നലെ ₹10 കോടി
50 ലക്ഷം രൂപയാണ് വരുമാനമായി നേടിയത്.. ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായിരുന്നു ഇന്നലെ ലഭിച്ചത്..
9 കോടി 72 ലക്ഷം രൂപയാണ് ടിക്കറ്റ് വരുമാനത്തിൽ ലഭിച്ചത്. 77.9 ലക്ഷം രൂപ ടിക്കറ്റിതര വരുമാനമായും ലഭിച്ചു.. ശബരിമല സീസൺ ഒപ്പം കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാക്കാനായി എന്നതാണ് മികച്ച ടിക്കറ്റ് വരുമാനത്തിന് കാരണം. 35 ഡിപ്പോകൾക്ക് കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടാനായതും മികച്ച വരുമാനം നേടുന്നതിന് കാരണമായെന്നും മാനേജ്മെൻറ് അറിയിച്ചു. ഓണ അവധിയ്ക്ക് ശേഷം കഴിഞ്ഞ സെപ്റ്റംബർ 8 ന് നേടിയ 10 കോടി 19 ലക്ഷം രൂപയാണ് KSRTC യുടെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനം..






































