കൊച്ചി: കൊച്ചി നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങില്ലെന്ന് ജല അതോറിറ്റിയുടെ അറിയിപ്പ്. തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണി മാറ്റിവെച്ചതിനാലാണിത്. ഇന്ന് രാത്രി മുതൽ രണ്ടുദിവസത്തേക്ക് കൊച്ചിയിൽ കുടിവെള്ളം മുടങ്ങുമെന്ന് അറിയിപ്പ് ഉണ്ടായിരുന്നു.
കോര്‍പറേഷന്‍ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ലെന്നാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. ഇന്ന് രാത്രി പത്തുമണി മുതൽ നാലാം തീയതി രാത്രി ഒമ്പതു മണി വരെയാകും കുടിവെളളം മുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

































