കടുവകളുടെ എണ്ണം എടുക്കാൻ കാടു കയറി, വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കാണാനില്ല

Advertisement

പാലോട് .തിരുവനന്തപുരം)കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കാണാനില്ല

ഇവർക്കായി തിരച്ചിൽ തുടരുന്നു

പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ  വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ്
എന്നിവരെയാണ് കാണാതായത്

ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്

എന്നാൽ ഇവർ കാടുകയറിയ ശേഷം വൈകുന്നേരം  ഇവരെ ബന്ധപ്പെടുവാൻ കഴിഞ്ഞില്ല

തുടർന്നാണ് RRT അംഗങ്ങളും അന്വേഷണം തുടങ്ങിയത്
കേരള – തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്
അഗസ്ത്യാർമലയും ഇവിടെയാണ്

DF0 ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here