കേരള രാജ്ഭവന്റെ ബോർഡ് നീക്കി

Advertisement

തിരുവനന്തപുരം.രാജ്ഭവനുകൾ ലോക്ഭവനുകളായ് മാറ്റുന്നതിന്റെ ഭാഗമായി കേരള രാജ്ഭവന്റെ ബോർഡ് നീക്കി. പ്രധാന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് ബോർഡുകളാണ് നീക്കം ചെയ്തത്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്കാകും പുതിയ ബോർഡ് സ്ഥാപിക്കുക.


ഗവർണറുടെ ഔദ്യോഗിക വസതിയായ
രാജ് ഭവനുകൾ ലോക് ഭവനുകൾ ആയും
ലെഫ്റ്റനന്റ് ഗവർണർമാരുടെ വസതി  രാജ് നിവാസിൽ നിന്നും ലോക് നിവാസായും  മാറ്റി നവംബർ 25 നാണ്  കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയത്. ഭരണാധികാരിയുടെ വസതിയെന്നർത്ഥം വരുന്ന രാജ്ഭവൻ, കൊളോണിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്നും  ജനങ്ങളുടെ വസതി എന്ന രീതിയിൽ ലോക് ഭവൻ എന്നാക്കി മാറ്റുന്നതാണ്  അനുയോജ്യമെന്നും നിർദ്ദേശം വച്ചത് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ആയിരുന്നു. ഹിമാചൽ പ്രദേശ് ഗവർണർ ആയിരിക്കെ അദ്ദേഹം മുന്നോട്ടുവച്ച നിർദ്ദേശം  കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായി. രാജ്ഭവന്റെ ത്രൈമാസികയായ രാജ് ഹംസ് മാസികയുടെ പ്രകാശന ചടങ്ങിൽ ശശി തരൂർ എംപിയും  ചർച്ചയ്ക്ക് വഴിയൊരുക്കി.  നാട്ടിലായിരുന്ന  ഗവർണർ തിരിച്ചെത്തിയശേഷമാണ് ഇന്ന്, കവടിയാറിൽ സ്ഥിതി ചെയ്യുന്ന കേരള രാജ്ഭവന്റെ  ബോർഡ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്. ഉച്ചയോടെ ബോർഡ് നീക്കി. രാജ് എന്ന ഭാഗം മാറ്റി ലോക് എന്ന് ചേർത്ത ശേഷം പുനസ്ഥാപിക്കും.  നാളെ ഉച്ചയോടെ ആകും ബോർഡ് സ്ഥാപിക്കുകയെന്നാണ് വിവരം. പി മാധവൻ തമ്പി മെറ്റൽസിലാണ് ബോർഡ് തയ്യാറാക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here