ഇടുക്കി. സിപിഐഎം ഓഫീസ് നിർമ്മാണത്തിന് വായ്പ നൽകിയ പണം തിരികെ നൽകാത്തതിൽ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയ ബ്രാഞ്ച് അംഗം പാർട്ടി വിട്ടു. ഇടുക്കി തൊടുപുഴ കാരിക്കോട് ബ്രാഞ്ച് അംഗം അബ്ബാസ് ഇബ്രാഹിമാണ് സിപിഐഎം ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നത്.
സിപിഐഎം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി കോടിയേരി സ്മാരക മന്ദിരത്തിന്റെ നിർമാണത്തിനായണ് അബ്ബാസ് ഇബ്രാഹിമും ഭാര്യയും എട്ട് ലക്ഷം രൂപ വായ്പ നൽകിയത്. മൂന്നുമാസത്തിനകം തിരികെ പണം നൽകും എന്നായിരുന്നു ഉറപ്പ്. സമയപരിധി കഴിഞ്ഞും പണം ലഭിക്കാതെ വന്നതോടെ സംസ്ഥാന നേതൃത്വത്തിന് പരാതി കൊടുത്തു. ആരോപണ വിധേയനായ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് വിശദീകരിച്ചെങ്കിലും 8 ലക്ഷം രൂപയും തിരികെ നൽകി. ഇതിന് പിന്നാലെ സി പി ഐ എം നേതൃത്വം ഭീഷണിപ്പെടുത്തിയെന്നാണ് അബ്ബാസിന്റെ ആരോപണം.
എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ പങ്കെടുത്ത സ്ഥാനാർത്ഥി സംഗമത്തിൽ അബ്ബാസ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. അച്ചടക്കം ലംഘിച്ചതിൽ സംഘടന നടപടിയെടുക്കാൻ സിപിഎം ഒരുങ്ങുന്നതിനിടെയാണ് അബ്ബാസിന്റെ നീക്കം
Home News Breaking News പാർട്ടി ഓഫിസ് നിർമ്മാണത്തിന് പണം കടം നൽകി, പണം ചോദിച്ചപ്പോൾ വിരുദ്ധനായി പിന്നെ സലാം പറഞ്ഞു...


































