തിരുവനന്തപുരം നഗരത്തിൽ ഇന്ന്‌ ഗതാഗത നിയന്ത്രണം

Advertisement

ശംഖുംമുഖത്ത് ഇന്ത്യന്‍ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ ഓപ്പറേഷന്‍ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌ തിങ്കൾ പകൽ 12 മുതൽ നഗരത്തിൽ ഗതാഗതക്രമീകരണം. ചാക്ക, കല്ലുമ്മൂട്, സ്റ്റേഷന്‍കടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളില്‍നിന്ന്‌ ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. പ്രത്യേക ക്ഷണിതാക്കളുടെയും മീഡിയയുടെയും വാഹനങ്ങള്‍ ചാക്ക- ഓൾസെയിന്റ്‌സ്‌ വഴി ശംഖുംമുഖത്തെത്തി ആള്‍ക്കാരെ ഇറക്കിയശേഷം പാസിലെ ക്യുആര്‍ കോഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ്‌ സ്ഥലങ്ങളില്‍ നിർത്തിയിടണം.


പാസില്ലാതെ എത്തുന്നവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ച പാർക്കിങ്‌ ഗ്ര‍ൗണ്ടുകളിൽ നിർത്തിയിടണം. തുടർന്ന്‌ അവിടെ ഏർപ്പെടുത്തിയ കെഎസ്‌ആർടിസി ബസുകൾ ഉപയോഗപ്പെടുത്തണം. പകൽ ഒന്നുമുതൽ ബസുകൾ ലഭ്യമാകും. വിവിധ സ്ഥലങ്ങളില്‍നിന്ന്‌ എത്തിച്ചേരുന്നവർക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പാര്‍ക്കിങ്‌ ഗ്ര‍ൗണ്ടുകളുടെ വിവരങ്ങള്‍ ചുവടെ.


യാത്രക്കാരുടെ ഭാഗം, ഗ്ര‍ൗണ്ട്‌ എന്നീ ക്രമത്തിൽ – കൊല്ലം, ആറ്റിങ്ങല്‍, പോത്തന്‍കോട്, ശ്രീകാര്യം ഭാഗങ്ങളില്‍നിന്ന്‌ വരുന്നവർ: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഗ്ര‍ൗണ്ട്‌, കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഗ്ര‍ൗണ്ട്‌. എംസി റോഡിലൂടെ വരുന്നവർ: എംജി കോളേജ്‌ ഗ്ര‍ൗണ്ട്‌. നെടുമങ്ങാട്, പേരൂര്‍ക്കട, ശാസ്തമംഗലം: കവടിയാർ സാൽവേഷൻ ആർമി ഗ്ര‍ൗണ്ട്‌, സംസ്കൃത കോളേജ്‌, യൂണിവേഴ്സിറ്റി കോളേജ്‌, എൽഎംഎസ്‌ പാർക്കിങ്‌ ഗ്ര‍ൗണ്ട്‌. കാട്ടാക്കട, തിരുമല: പൂജപ്പുര ഗ്ര‍ൗണ്ട്‌, ജിമ്മി ജോര്‍ജ് ഗ്ര‍ൗണ്ട്‌, വാട്ടര്‍ അതോറിറ്റി പരിസരം. പാറശാല, നെയ്യാറ്റിന്‍കര, പാപ്പനംകോട്, കരമന: കിള്ളിപ്പാലം ബോയ്സ് ഹെെസ്കൂൾ, ആറ്റുകാല്‍ ഗ്ര‍ൗണ്ട്‌, ഐരാണിമുട്ടത്തുള്ള ഹോമിയോ കോളേജ്, പുത്തരിക്കണ്ടം മൈതാനം. കോവളം, പൂന്തുറ, തിരുവല്ലം, പേട്ട, ചാക്ക, ഈഞ്ചക്കല്‍: ലുലുമാള്‍, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കരിക്കകം ക്ഷേത്രം. വര്‍ക്കല, കടയ്‌ക്കാവൂര്‍, പെരുമാതുറ, തീരദേശ റോഡ്‌: പുത്തന്‍തോപ്പ് പള്ളി, സെന്റ്‌ സേവ്യയേഴ്സ് കോളേജ്. ഫോൺ: 9497930055, 04712558731.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here