വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Advertisement

വ്യാജ മുന്‍ഗണന റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണം ചെയ്യപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ബീമാപ്പള്ളി, പൂന്തുറ എന്നിവിടങ്ങളിലായി 146 വ്യാജ മുന്‍ഗണന കാര്‍ഡുകളാണ് വിതരണം ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപ്പള്ളി റേഷന്‍ കടയുടമ സഹദ്ഖാന്‍, കംപ്യൂട്ടര്‍ സെന്റര്‍ ഉടമ ഹസീബ് ഖാന്‍ എന്നിവരെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ഗണേതര വിഭാഗത്തിലെ വെള്ള, നീല കാര്‍ഡ് ഉടമകളെയാണ് മുന്‍ഗണനാകാര്‍ഡ് (പിങ്ക്) വിഭാഗത്തിലേക്ക് മാറ്റിയത്. അപേക്ഷ നല്‍കിയശേഷം റേഷന്‍ കാര്‍ഡ് മാനേജിങ് വെബ്സൈറ്റിലെ പാസ്വേര്‍ഡും ഡാറ്റാബേസിലെ വിവരങ്ങളും ചോര്‍ത്തിയാണ് കാര്‍ഡുകള്‍ മാറ്റിനല്‍കിയത്. ജൂണ്‍ മുതലാണ് തട്ടിപ്പ്. കാര്‍ഡുകാരില്‍ പലരും റേഷന്‍കടയില്‍നിന്ന് ഭക്ഷ്യസാധനങ്ങളും വാങ്ങിയിട്ടുണ്ട്. ഭക്ഷ്യവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ക്ക് തോന്നിയ സംശയത്തിലാണ് പൊലീസില്‍ പരാതി നല്‍കിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here