പത്തനംതിട്ട. കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോം നഴ്സിനെ മകൻ ബലാല്‍സംഗം ചെയ്തു. പത്തനംതിട്ട അടൂരിലാണ് ഹോം നഴ്സിനെ ബലാല്‍സംഗം ചെയ്തതായി പരാതി.
70 കാരിയെ ശുശ്രൂഷിക്കാൻ ജോലിക്കെത്തിയ 58 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി റെന്നി റോയെ എറണാകുളത്തു നിന്നാണ് പിടിയിലായത്. പതിനാറാം തീയതിയാണ് 70 കാരിയുടെ മകൻ റെന്നി എറണാകുളത്തു നിന്ന് വരുന്നത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നേഴ്സിനെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






































