ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതല്‍ ലോക്ഭവന്‍ എന്നാകും. സ്വദേശമായ ഗോവയില്‍ പോയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ലോക് ഭവന്‍ എന്നാല്‍ ജനങ്ങളുടെ ഭവനം എന്നാണര്‍ത്ഥം. വിജ്ഞാപനം നിലവില്‍ വരുന്നതോടെ ഗവര്‍ണറുടെ ഔദ്യോഗിക വിലാസം ലോക്ഭവന്‍, കേരള എന്നാകും.
രാജ്ഭവനുകളെ കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതി) ലോക്ഭവന്‍, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബര്‍ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ബ്രിട്ടിഷ് കൊളോണിയല്‍ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവന്‍ എന്ന പേരു മാറ്റുന്നത്.
രാജ്ഭവന്‍ എന്നാല്‍, ഭരണാധികാരിയുടെ വസതി എന്നാണ് അര്‍ത്ഥം. ഇതു മാറ്റിയാണ് ജനങ്ങളുടെ വസതി എന്ന അര്‍ത്ഥം വരുന്ന ലോക്ഭവന്‍ എന്നാക്കുന്നത്. രാജ്ഭവന്റെ പേരുമാറ്റി അസം ഗവര്‍ണര്‍ ലക്ഷ്മണ്‍പ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ശനിയാഴ്ചയും വിജ്ഞാപനമിറക്കി.
































