കൊച്ചി.കരാർ കാലാവധി അവസാനിച്ചിട്ടും കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായില്ല.
അര്ജന്റീന ടീമിന്റെ മത്സരത്തിനായി നൽകിയ സ്റ്റേഡിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിലാക്കി സ്റ്റേഡിയം ഇന്ന് GCDA ക്ക് കൈമാറും.
സ്പോൺസറും എസ് കെ എഫും GCDA യും തമ്മിലുള്ള കരാർ പ്രകാരമാണ് സ്റ്റേഡിയം ഇന്ന് കൈമാറുന്നത്.70 കോടി രൂപയുടെ നവീകരണം നടത്താൻ സെപ്റ്റംബർ 26നാണ് സ്റ്റേഡിയം സ്പോൺസർക്ക് നൽകിയത്. എന്നാൽ സ്റ്റേഡിയം നവീകരണം ഇതുവരെ എവിടെയും എത്തിയിട്ടില്ല..കരാർ പ്രകാരം
സ്റ്റേഡിയം ഇന്ന് GCDA ക്ക് കൈമാറുമ്പോൾ ഇനിയും പണികൾ ബാക്കിയാണ്..പണികൾ പൂർത്തിയാക്കാതെ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.സ്റ്റേഡിയത്തിലെ പൂർത്തിയാകാത്ത നിർമാണ പ്രവർത്തനങ്ങൾ ഇനി ആര് ചെയ്യുമെന്നതിലും വ്യക്തത കുറവുണ്ട്.



































