പാലക്കാട് . രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടേക്ക് മടങ്ങി എത്തിയതായി സൂചന. ജില്ല വിട്ടാൽ മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ചു
മുൻകൂർ ജാമ്യം ലഭിച്ചാൽ മാത്രം പുറത്തിറങ്ങാൻ തീരുമാനം
രാഹുലിന്റെ രണ്ട് വാഹനങ്ങൾ ഫ്ലാറ്റിലും ഓഫീസിലുമായി ഉണ്ട്.ഓഫീസ് തുറന്ന് പ്രവർത്തിപ്പിക്കണമെന്ന നിർദേശവും നൽകി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോൺ വീണ്ടും സ്വിച്ച് ഓൺ ആയിട്ടുണ്ട് എന്നാൽ കോളുകൾ അറ്റന്റ് ചെയ്യുന്നില്ല
രാഹുലിന്റെ പക്കൽ തന്നെയാണോ ഫോൺ എന്ന് വ്യക്തതയില്ല.അതേ സമയം കോൺഗ്രസ് രാഹുലിന് വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്തമായി
പീഡന പരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിന് പാർട്ടി വേദികളിൽ വിലക്ക് ഏർപ്പെടുത്താൻ കോൺഗ്രസ് നീങ്ങുന്നു
പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് DCC കൾക്ക് നിർദ്ദേശം നൽകും
പീഡന കേസിൽ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും വിലക്ക് തുടരാൻ നിർദ്ദേശം
കോൺഗ്രസ് ഹൈക്കമാൻഡാണ് നിർദ്ദേശം നൽകിയത്






































