തിരുവനന്തപുരത്ത് 26 കോർപ്പറേഷൻ വാർഡുകളിൽ അപരന്മാർ നിർണ്ണായകമാകും, കണ്ണമ്മൂലയിൽ സ്വതന്ത്രരായി 5 രാധാകൃഷ്ണൻന്മാർ

Advertisement


തിരുവനന്തപുരം:കേരളം ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപറേഷൻ തെരെഞ്ഞെടുപ്പിൻ്റെ ചിത്രം തെളിഞ്ഞപ്പോൾ 26 വാർഡുകളിൽ ഫലം നിർണ്ണയിക്കുന്നത് അപരൻന്മാരുടെ സ്വാധീമാകും. കോർപറേഷനിൽ ആകെയുള്ളത് 101 വാർഡുകളാണ്.പ്രധാന മുന്നണികളുടെ സ്ഥാനാർത്ഥികളാട് പേരിൽ സാമ്യമുള്ള ഒന്നിലധികം പേർ ചില വാർഡുകളിലുണ്ട്.
പ്രസ് റ്റീജ് മത്സരം നടക്കുന്ന പേട്ട വാർഡിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കും അപരൻന്മാരുണ്ട്.യു ഡി എഫിലെ ഡി അനിൽകുമാറിന് അപരൻന്മാർ 4 പേർ.എൽ ഡി എഫ് ബിജെപി സ്ഥാനാർത്ഥികൾക്ക് ഓരോരുത്തർ വീതവും. ചന്തവിള, കാട്ടായിക്കോണം, പൗഡിക്കോണം ചേങ്കോട്ട് കോണം, ചെമ്പഴന്തി, ശ്രീകാര്യം, കാച്ചാണി, പാതിരപ്പള്ളി, വാഴോട്ട് കോണം ,തമ്പാനൂർ എന്നീ വാർഡുകളിൽ മിക്ക സ്ഥാനാർത്ഥികളും അപര ഭീഷണിയിലാണ്. ബിജെപിയുടെ പ്രമുഖനായ നേതാവ് വി വി രാജേഷ് മത്സരിക്കുന്ന കൊടുങ്ങാനൂർ വാർഡിൽ എതിർ സ്ഥാനാർത്ഥി സി പി എമ്മിലെ വി.സുകുമാരൻ നായർക്ക് വിനയാകുക കെ സുകുമാരൻ നായരും വി സുകുമാരൻ നായരുമാണ്. വഞ്ചിയൂരിലും കുഴിവിളയിലും ഞാണ്ടൂർകോണത്തും സ്വതന്ത്ര അപരൻന്മാരുണ്ട്. കണ്ണമ്മൂല വാർഡിൽ സ്വതന്ത്രരായ 5 രാധാകൃഷ്ണൻന്മാർ മത്സര രംഗത്ത് ഉണ്ട്.  എസ് രാധാകൃഷ്ണൻ, എ.എൽ രാധാകൃഷ്ണൻ രാധാകൃഷ്ണൻ നായർ, പാറ്റൂർ രാധാകൃഷ്ണൻ, ആർ രാധാകൃഷ്ണൻ എന്നിവരാണ് പരസ്പരം മത്സരിക്കുന്ന ‘കൃഷ്ണൻന്മാർ ‘. ഉള്ളൂരിൽ ബിജെപി സ്ഥാനാർത്ഥിയായ എസ് അനിൽകുമാറിൻ്റെ അപരൻ്റെ പേരും എസ് അനിൽകുമാർ എന്നതും കൗതുകമാണ്. ഇടവക്കോട്, മെഡിക്കൽ കോളജ്, പട്ടം, ഗൗരീശപട്ടം, തൈക്കാട്, നേമം ,പൊന്നു മംഗലം, പാപ്പനംകോട്, അമ്പലത്തറ എന്നിവിടങ്ങളിലും അപരൻന്മാർ വിളയാടുകയാണ്. മുന്നണി സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജീവമായപ്പോൾ അപരൻന്മാർ കർട്ടന് പിറകിലാണ്.

Advertisement