വൈക്കം. തലയോലപ്പറമ്പിൽ ടോറസ് ലോറിയും ഇലക്ട്രിക് സ്കൂട്ടറൂം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കുറുന്തറചിറയിൽ വീട്ടിൽ ജയകുമാർ, രാജി ദമ്പതികളുടെ മകൻ സി.ജെ രാഹുൽ (24)ആണ് മരിച്ചത്.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിന് സാരമായി പരുക്കേറ്റു.ചൊവ്വാഴ്ച രാത്രി തലയോലപ്പറമ്പ് – വൈക്കം റോഡിൽ നൈസ് സിനിമാ തീയറ്ററിന് സമീപമാണ് അപകടം ഉണ്ടായത്.




































