Home News Breaking News കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്

കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്

Advertisement

കണ്ണൂർ. കൂത്തുപറമ്പ് വെടിവെയ്പ്പിന് ഇന്ന് മുപ്പത്തിയൊന്ന് ആണ്ട്. പൊലീസ് വെടിയുണ്ടകൾ
അഞ്ച് ഡിവൈഎഫ്ഐക്കാരുടെ ജീവനാണ് കൂത്തുപറമ്പിലിൽ വീഴ്ത്തിയത്.
പരിക്കേറ്റ് തളർന്നുപോയ പുഷ്പനും വർഷങ്ങളോളും ജീവിതത്തോട് പോരാടി മരിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി രക്തസാക്ഷിത്വദിനം ആചരിക്കും


1994 നവംബർ 25
കൂത്തുപമ്പ് ട്രാഫിക്ക് ഐലൻഡിന് സമീപം രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ അണിനിരന്നു. സ്വാശ്രയവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സമരമുഖത്താണ് ഡിവൈഎഫ്ഐ. കണ്ണൂർ രാഷ്ട്രീയത്തിലെ അതികായനായ എം വി രാഘവൻ അന്ന് കെ കരുണാകരൻ മന്ത്രിസഭയിലെ സഹരകരണവകുപ്പ് മന്ത്രി. കൂത്തുപറമ്പ് അർബൻ ബാങ്ക് സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ എം വി രാഘവൻ എത്തുന്നുണ്ട്. കരിങ്കൊടി കാട്ടാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എംവിആർ കനത്ത പൊലീസ് സംരക്ഷണത്തിൽ കൂത്തുപറമ്പിലെത്തി. ഡിവൈഎഫ്ഐക്കാർ മുദ്രാവാക്യം മുഴക്കി. പിന്നീട് കണ്ടത് ലാത്തിച്ചാർജും കല്ലേറും…. ഒടുവിൽ വെടിവെയ്പ്

ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രാജീവൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ വി റോഷൻ പ്രവർചത്തകരായ വി മധു, ഷിബുലാൽ കുണ്ട്ചിറ ബാബു എന്നിവർ മരിച്ചു. വെടിവെയ്പ്പിൽ പരിക്കേറ്റ് ജ്വലിക്കുന്ന ഓർമകളുമായി തളർന്നുകിടന്ന മരിച്ചിട്ട് പതിനാല് മാസമേ ആകുന്നുള്ളൂ


ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇന്ന്  അനുസ്മരണ പരിപാടികൾ നടത്തുന്നുണ്ട്. അന്ന് വെടിവെയ്പ്പിന് നേതൃത്വം നൽകിയ തലശേരി എ എസ് പി റവാഡ ചന്ദ്രശേഖർ ആണ് ഇന്ന് സംസ്ഥാന പൊലീസ് മേധാവിയെന്നതും ശ്രദ്ധേ യം.

Advertisement