തിരുവനന്തപുരം. മെഡിക്കൽ കോളേജിൽ വെച്ച് മരണമടഞ്ഞ വേണുവിൻ്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി മെഡിക്കൽ എഡ്യൂക്കേഷൻ ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം.വേണുവിന് ചികിത്സ നിഷേധം ഉണ്ടായെന്ന് ആവർത്തിച്ച് കുടുംബത്തിൻ്റെ മൊഴി.അതേ സമയം
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്ന് സുമയ്യ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിൻ്റെ കുടുംബത്തിൻ്റെ പരാതി അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സംഘമാണ് കൊല്ലത്ത് എത്തിയത്.വേണുവിന് ചികിത്സ വൈകിയതാണ് മരണത്തിൻ്റെ കാരണമെന്ന് കുടുംബം അന്വേഷണ സംഘത്തോടും ആവർത്തിച്ചു.
വേണുവിൻ്റെ മരണത്തിൻ്റെ ഉത്തരവാദിത്തം ഡോക്ടർമാർക്കെന്നും എക്കോ പരിശോധനയും ആൻജിയോഗ്രാമും നടത്തിയില്ലെന്നും വേണുവിൻ്റെ ഭാര്യ സിന്ധു അന്വേഷണ സംഘത്തോട് പറത്തു
രണ്ടു മണിക്കൂറോളം നീണ്ട മൊഴിയെടുപ്പിൽ പ്രതീക്ഷയെന്നുo സിന്ധു പറഞ്ഞു.അതേസമയം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവിൽ കഴിഞ്ഞ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന് സുമയ്യ പറഞ്ഞു.രണ്ടുമാസം മുമ്പ് ഇത് സംബന്ധിച്ച ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇതുവരെ അനുകൂലമായ ഒരു മറുപടിയും ലഭിച്ചില്ല
കുറ്റക്കാരായവർക്കെതിരെ സർക്കാർ യാതൊരു നടപടിയിൽ സ്വീകരിക്കുന്നില്ലെന്നും രണ്ടാം തീയതി റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും
സുമയ്യ പറഞ്ഞു


































