കണ്ണൂര്‍.പാലത്തായി പീഡനക്കേസ്. കേസ് SDPI വിവാദമാക്കിയത് പീഡിപ്പിച്ചത് ഹിന്ദു ആയത് കൊണ്ടാണെന്ന് Cpm ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ. ഉസ്താദുമാർ പീഡിപ്പിച്ച കേസ് വിവാദമാക്കുന്നില്ല. പീഡിപ്പിക്കപ്പെട്ടതല്ല, പീഡിപ്പിച്ചത് ഹിന്ദുവും ഇര മുസ്ലിമും ആയതാണ് എസ്ഡിപിഐയുടെ പ്രശ്നം. കമ്മ്യൂണിസ്റ്റുകാർ മുസ്ലിമാണോ ഹിന്ദുവാണോ എന്ന് നോക്കാറില്ല എന്നും ഹരീന്ദ്രന്‍ പറഞ്ഞു.
പി ഹരീന്ദ്രൻ്റെ പ്രസ്താവനക്കെതിരെ ലീഗ് രംഗത്തുവന്നു. ഹരീന്ദ്രൻ്റെത് വർഗീയ പ്രസ്താവനയാണെന്ന് ലീഗ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
പാലത്തായി കേസിൽ എങ്ങനെയാണ് സി പി എമ്മിന് മതം കാണാൻ കഴിയുന്നത്. ലീഗ് മതം നോക്കി സമീപനമെടുത്തിട്ടില്ല എന്നും അബ്ദുൽ കരീം ചേലേരി

































