കണ്ണൂർ ജില്ലയിൽ ഒൻപത് ഇടങ്ങളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരില്ല. മലപ്പട്ടം കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും ആയിട്ടാണ് എൽ ഡി എഫ് സ്ഥാനാർഥികൾക്ക് എതിരാളികൾ ഇല്ലാത്തത്. കാസർഗോഡ് ഒരു എൽ ഡി എഫ് സ്ഥാനാർഥിക്കും യുഡിഎഫ് സ്ഥാനാർഥിക്കും എതിരില്ല.
കണ്ണപുരം പഞ്ചായത്തിൽ നാലിടത്ത് ആണ് എൽ ഡി എഫ് ന് എതിരാളികൾ ഇല്ലാത്തത്. 13,14 വാർഡുകളിൽ നേരത്തെ UDF ഓ NDA യോ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പത്താം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളി. മൂന്നാം വാർഡിലെ UDF സ്ഥാനാർഥി പത്രിക പിൻവലിച്ചു. മലപ്പട്ടം പഞ്ചായത്തിൽ അടവാപ്പുറം നോർത്തിലും സൗത്തിലും എൽ ഡി എഫ് സ്ഥാനാർഥി മാത്രമായിരുന്നു പത്രിക നൽകിയത്. കൊവുന്തലയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പത്രിക തളളിയതോടെ മൂന്നിടത് എൽ ഡി എഫ് ന് എതിരില്ല.ആന്തൂര്‍ നഗരസഭയിലെ മൊറാഴ വാര്‍ഡില്‍ മത്സരിക്കുന്ന കെ രജിത, പൊടിക്കുണ്ട് വാര്‍ഡിലെ കെ പ്രേമരാജന്‍ എന്നിവര്‍ക്കും എതിരാളികൾ ഇല്ല.
സിപിഎം UDF സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്
കാസർഗോഡ് മടിക്കൈ പഞ്ചായത്തിലെ ബങ്കളം പത്താം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥിക്കും, മംഗൽപ്പാടി പഞ്ചായത്തിലെ ഇരുപതിനാലാം വാർഡിൽ udf നും എതിരാളികളില്ല





































