ആസ്തി വർദ്ധന, മറുപടിയില്ലാതെ അൻവര്‍, ഇഡി അന്വേഷണം തുടരുന്നു

Advertisement

കൊച്ചി.പി വി അൻവറിനെതിരായ അന്വേഷണം പുരോഗമിക്കുന്നതായി ED യുടെ വാർത്താ കുറിപ്പ്. ആസ്തി വർദ്ധനവ് എങ്ങനെ എന്നതിന് പി.വി അൻവറിന് വിശദീകരണമില്ലെന്ന് ഇ.ഡി.2016ൽ 14.38 കോടി ആയിരുന്ന ആസ്തി 2021ൽ 64.14 കോടിയായി വർധിച്ചു.KFC യിൽ നിന്ന് എടുത്ത ലോൺ പി.വി ആർ മെട്രോ വില്ലേജ് എന്ന പദ്ധതിക്കായി ആണ് ഉപയോഗിച്ചത്.

പിവിആർ മെട്രോ വില്ലേജിൽ നടത്തിയ പരിശോധനകളിൽ സ്‌കൂളുകൾ, അമ്യൂസ്‌മെന്റ് പാർക്ക്, റിസോർട്ട്, വില്ലാ പ്രോജക്റ്റുകൾ, അപ്പാർട്ട്‌മെന്റ്കൾ ഉൾപ്പെടെ വിപുലമായ നിർമ്മാണ-വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തി

പല നിർമാണങ്ങളും നടക്കുന്നത് കൃത്യമായ അംഗീകാരം ലഭിക്കാതെ.വായ്പയായി ലഭിച്ച പണം ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് അല്ലാതെ ഉപയോഗിച്ചു.പരിശോധനയ്ക്കിടെ, വിൽപന കരാറുകൾ, സാമ്പത്തിക രേഖകൾ,ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തു.കെ.എഫ്.സി ഉദ്യോഗസ്ഥരിൽ നിന്ന് എടുത്ത മൊഴികളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി ബോധ്യപ്പെട്ടു.ബിനാമികളുടെതെന്ന് സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തിയതായും ED വാർത്ത കുറിപ്പ്.

Advertisement