ശബരിമല: ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ഉണ്ണിരാജ്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൊലീസുമെല്ലാം തീര്‍ഥാടകരുടെ ഒപ്പം നിന്നാണ് ഇൗ സീസണ്‍ മനോഹരമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ദര്‍ശനം നടത്തുന്നു. സുഹൃത്തിനോടൊപ്പമാണ് എത്തിയത്. എല്ലാവര്‍ഷവും കൂടുതല്‍ മനോഹരമാവുകയാണ് സന്നിധാനം. വിര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്താണ് വന്നത്. അതിനാല്‍ കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.
ശബരിമല കാനന ക്ഷേത്രമാണ് അതിന്റെ പ്രത്യേകതകളുണ്ടാവും. തീര്‍ഥാടകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം. സന്നിധാനതെത്തിയപ്പോള്‍ ഡ്യൂട്ടി കഴിഞ്ഞ് വെറും തറയില്‍ കിടന്ന വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീര്‍ഥാടകര്‍ക്ക് എല്ലാ സഹായവുമായി ഒപ്പമുള്ള അവരാണ് ഹീറോസ്. അവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കണം.- ഉണ്ണിരാജ് പറഞ്ഞു.
































