തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണം തട്ടിയെടുക്കാന്‍ നടന്ന ഗൂഢാലോചനയില്‍ ‘പിത്തള’ എന്ന വാക്ക് മാറ്റി ചെമ്പ് എന്ന് സ്വന്തം കൈപ്പടയിലെഴുതിയതാണ് ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് എ. പത്മകുമാറിന് പിന്നാലെ അദ്ദേഹത്തിൻ്റെ കാലത്തെ രണ്ട് ദേവസ്വം ബോർഡ് അംഗങ്ങളും ഉടൻ അറസ്റ്റിലാകുമെന്ന് സൂചന.പത്മകുമാർ ചെയ്തത് ക്രമവിരുദ്ധമാണെന്നറിഞ്ഞിട്ടും ദേവസ്വംബോര്‍ഡിലെ മറ്റംഗങ്ങളായ കെ.ടി. ശങ്കര്‍ദാസും പാലവിള വിജയകുമാറും ഇതിനെല്ലാം കൂട്ടുനിന്നു.ഇക്കാരണത്താൽ വൈകാതെ ഇവരും അറസ്റ്റിലാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
2019-ല്‍ ദേവസ്വം കമ്മിഷണറായിരുന്ന വാസുവും ഉദ്യോഗസ്ഥരായ മുരാരി ബാബുവും സുധീഷ്‌കുമാറും ചേര്‍ന്ന് സ്വര്‍ണംപൂശിയ ചെമ്പുപാളികള്‍ എന്നെഴുതേണ്ടതിനുപകരം പിത്തള എന്നെഴുതിയ റിപ്പോര്‍ട്ടാണ് ദേവസ്വംബോര്‍ഡിലേക്ക് എത്തിച്ചത്. ഇത് ചെമ്പാണെന്നും അതിലുള്ള സ്വര്‍ണം മങ്ങിപ്പോയെന്നും പറഞ്ഞുനില്‍ക്കാമെന്നായിരുന്നു പത്മകുമാറിന്റെ വാദം.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്.ഐ.ടി പരിശോധന നടത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ പത്മകുമാര്‍ ദേവസ്വം മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ ചെമ്പ് പാളികളെന്ന് എഴുതിച്ചേര്‍ത്തെന്നാണ് എസ്ഐടിയുടെ നിര്‍ണായക കണ്ടെത്തല്‍.ഇതിനിടെ പത്മകുമാറിനെ പൂജപ്പുര സെൻട്രൽ ജെയിലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. മുൻ എംഎൽഎ എന്ന പരിഗണനയിൽ അദ്ദേഹത്തിന് പ്രത്യേക സൗകര്യം കൊടുക്കേണ്ടതുണ്ട്.
Home News Breaking News പത്മകുമാറിന് പിന്നാലെ ദേവസ്വം അംഗങ്ങളും അഴിക്കുള്ളിലേക്ക് ?പത്മകുമാറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റിയേക്കും





































