നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.

Advertisement

കൊല്ലം.ചവറ ശങ്കര മംഗലത്ത് ലഹരി സംഘങ്ങളുടെ അക്രമത്തിന് ഇര യായ നാഗലക്ഷ്‌മിയും കുഞ്ഞുങ്ങളും കുടുംബവും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലം ജില്ലാ കളക്ട്രേറ്റിന് മുന്നിൽ ഏകദിന ഉപ വാസ സമരം നടത്തി.

കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതികളിൽ നിന്നും എനിക്കും മക്കൾക്കും ഞങ്ങളെ സഹായിക്കാൻ നിൽക്കുന്നവർക്കും ഉണ്ടായ വധ ഭീഷണിക്കെതിരെ നടപടികൾ ഉണ്ടാകണമെന്നും ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് ഞങ്ങൾക്കെതിരെ ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്ന ഇവർക്കെ തിരെ കേസെടുത്ത് ജാമ്യ നടപടികൾ റദ്ദു ചെയ്യണമെന്നും അധികാരിക ളുടെ ഇടപെടൽ ഈ വിഷയത്തിന്മേൽ അടിയന്തിരമായി ഉണ്ടാകണമെന്നും നാഗലക്ഷ്മി ആവശ്യപ്പെട്ടു.

അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ ചവറ മുൻ എസ്.എച്ച്.ഒ ഷാജഹാനെതിരെ അഡ്രോസിറ്റി ആക്‌ട് പ്രകാരം കേസ്സെടുത്ത് സർവ്വീസിൽ നിന്നും പിരിച്ചുവിടണമെന്നും ദളിത് കൂട്ടായ്മ ഭാരവാ ഹികൾ ആവശ്യപ്പെട്ടു. ഉപവാസ സമരം പ്രമുഖ ദളിത് ആക്ട‌ിവിസ്റ്റ് സന്തോഷ് പാലത്തുംപാടൻ ഉദ്ഘാടനം ചെയ്‌തു. ദിനകർ കോട്ടക്കുഴി അദ്ധ്യക്ഷത വഹിച്ചു. അമ്പിയിൽ പ്രകാശ് സ്വാഗതം ആശംസിച്ചു. എം. ശിവപ്രസാദ്, അഡ്വ.എസ്.ആർ.സുരേഷ് കുമാർ, എ.കെ. ഷെരീഫ്, കോട്ടാത്തല സുരേഷ്, വിജയകുമാർ തഴക്കര, വയലിത്തറ രവി, രാജു ആലുംകടവ്, മണക്കാല സുരേഷ്, ശ്രീലാൽ, അജിത് അംബേദ്‌കർ ഗ്രാമം, സി. ഉഷ, ചിന്നമ്മ സുകുമാരൻ, ഇത്തിക്കര രാധാ കൃഷ്‌ണൻ, രഘു തേവലക്കര എന്നിവർ സംസാരിച്ചു.

Advertisement