ന്യൂഡെൽഹി. കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകി സുപ്രീംകോടതി. ഹർജികൾ ഈ മാസം 26ന് വീണ്ടും പരിഗണിക്കും.കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഹാജരാകാത്തത് കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് മുസ്ലിം ലീഗ് അഭിഭാഷകൻ ഹാരിസ് ബിരാൻ.
സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്ന്റെ പരിഗണനയിലാണ് കേരളത്തിലെ SIR നെതിരായ ഹർജികൾ എത്തിയത്.ഹർജികൾ പരിഗണിച്ച സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം ചൂണ്ടിക്കാട്ടി ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യമാണ് കേരള സർക്കാർ മുന്നോട്ട് വച്ചത്. ഇതോടെ കേരളത്തിലെ എസ്ഐആർ നെതിരെയുള്ള ഹർജികൾ ബുധനാഴ്ച പരിഗണിക്കാൻ ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് തീരുമാനിച്ചു. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യം മുൻനിർത്തിയായിരിക്കും ഹർജിക്കാർ ബുധനാഴ്ച വാദം ഉന്നയിക്കുക. തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യം കോടതിക്ക് ബോധ്യമായതോടെയാണ് ഹർജികൾ ഉടൻ പരിഗണിക്കാമെന്ന കോടതിയുടെ മാറിയോ എന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ്ബീരാൻ.
SIR പ്രക്രിയ ഇപ്പോൾ പ്രായോഗികം അല്ല എന്ന ഭരണപരമായ പ്രശ്നമാണ് സർക്കാർ മുന്നോട്ടുവച്ചതെന്ന് മന്ത്രി പി രാജീവ്.
സംസ്ഥാന സർക്കാരിന് പുറമേ രാഷ്ട്രീയ പാർട്ടികളായ സിപിഐഎം കോൺഗ്രസ് മുസ്ലിം ലീഗ് തുടങ്ങിയവരാണ് എസ്ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.






































