മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ട്, അവരെ മാറ്റിനിർത്തിയാൽ  അപമാനം, ഹൈക്കോടതി

Advertisement

കൊച്ചി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും വോട്ടവകാശം ഉണ്ടെന്നും, അവരെ മാറ്റിനിർത്തിയാൽ  അപമാനമെന്നും ഹൈക്കോടതി.

കോട്ടയം പാലാ നഗരസഭയിലെ മരിയ സദനം പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികളുടെ വോട്ടവകാശവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ പരാമർശം.  മരിയ സദനത്തിലെ 59 വോട്ടർമാർ മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും, അവർക്ക് സ്വന്തം ഇഷ്ടപ്രകാരം വോട്ട് ചെയ്യാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇവരുടെ വോട്ടുകൾ പ്രത്യേക ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. ആവശ്യം തള്ളിയ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ മതിയായ രേഖകളില്ലാതെ ആരെയും മാനസികരോഗികളായി മുദ്രകുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി. മാനസിക വെല്ലുവിളി നേരിടുന്നവർക്കും സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് നിയമം അനുശാസിക്കുന്നത്. വോട്ടവകാശം നിഷേധിക്കുന്നതിന് പകരം അവരെ ചേർത്തുപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നും ഹർജി തള്ളിക്കൊണ്ട് കോടതി ഓർമ്മിപ്പിച്ചു.

Advertisement