കഠിനമെൻ്റയ്യപ്പാ, കണക്കുകൂട്ടലുകൾ പാളി , തിരക്കിൽ വലഞ്ഞ് ഭക്തർ

Advertisement

സന്നിധാനം.ശബരിമല ദർശനത്തിനായി വൻ ഭക്തജനത്തിരക്ക്. പതിനഞ്ച് മണിക്കൂറിലധികമായി കുടിവെള്ളവും ഭക്ഷണവും ഇല്ലാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വലഞ്ഞു . ദർശനത്തിനെത്തിയ 58-വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. തിരക്ക് നിയന്ത്രിക്കാൻ നാളെ മുതൽ സ്പോട്ട് ബുക്കിംഗിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്. തിരക്ക് നിയന്ത്രണവിധേയം എന്ന എഡിജിപി എസ് ശ്രീജിത്ത്  പറഞ്ഞു
മണ്ഡലകാലത്ത് ദർശനത്തിന്  പ്രതിദിനം ഹൈക്കോടതി അനുവദിച്ചത് 90000 തീർത്ഥാടകരെ. ഇന്നലെയും ഇന്നുമായി സന്നിധാനത്ത് എത്തിയത് രണ്ടര ലക്ഷത്തിലേറെ തീർത്ഥാടകർ. ഇതോടെ നിയന്ത്രണം പാളി

മരക്കൂട്ടത്ത് ക്യൂ നീണ്ടത്  15 മുതൽ 20  മണിക്കൂർ വരെ. വെള്ളവും ഭക്ഷണവുമില്ലാതെ സ്ത്രീകളും കുട്ടികളും  വലഞ്ഞു

തമിഴ്നാട്ടിൽ നിന്ന് എത്തിയ ഭക്തന്റെ മകനെ കാണാതായി

തൽസമയ ബുക്കിംഗ് വഴി ഇരുപതിനായിരം തീർത്ഥാടകർക്ക് ദർശനം അനുവദിച്ചിരുന്നു. എന്നാൽ തൽസമയ ബുക്കിംഗ് സംവിധാനം പാളിയതോടെയാണ് അനിയന്ത്രിതമായി ഭക്തർ സന്നിധാനത്തേക്ക് എത്തിയത്. ഇതോടെ സ്പോട്ട് ബുക്കിങ്ങിൽ  നിയന്ത്രണം ഏർപ്പെടുത്തി

തിരക്ക് നിയന്ത്രണവിധേയമെന്ന് എഡിജിപി  എസ്. ശ്രീജിത്ത് വിശദമാക്കി.

Advertisement