എൻ ശക്തൻ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു

Advertisement

തിരുവനന്തപുരം: എന്‍. ശക്തന്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.

പാലോട് രവി രാജിവെച്ചതിന് പിന്നാലെയായിരുന്നു ശക്തന് ഡിസിസി അധ്യക്ഷപദം ലഭിച്ചത്. അതേസമയം, ശക്തന്റെ രാജിക്കത്ത് നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് സൂചന.

താത്കാലിക അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് ശക്തന്‍ നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. സ്ഥിരം അധ്യക്ഷസ്ഥാനം വാഗ്ദാനംചെയ്താലും അദ്ദേഹം സ്വീകരിച്ചേക്കില്ല. തദ്ദേശത്തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുംവരെ ശക്തനോട് തുടരാന്‍ നേതൃത്വം ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം.

നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് എന്‍. ശക്തന്റെ രാജിയെന്നാണ് സൂചന. മത്സരിക്കാനുള്ള താത്പര്യം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. എൻ. ശക്തനുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

Advertisement