തിരുവനന്തപുരം: യുവാവിനെ നടുറോഡില്‍ കുത്തികൊലപ്പെടുത്തി. പേരൂർക്കട സ്വദേശിയായ അലൻ എന്ന യുവാവാണ് തൈക്കാട് കുത്തേറ്റ് മരിച്ചത്.
സ്‌കൂള്‍ വിദ്യാർത്ഥികള്‍ തമ്മിലുള്ള തർക്കത്തില്‍ ഇടപെടുന്നതിനിടെയാണ് കുത്തിയത്.19 കാരൻ ആണ് കുത്തേറ്റ് മരിച്ച അലൻ. കുത്തേറ്റ അലനെ വിദ്യാർത്ഥികള്‍ തന്നെയാണ് ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയത്.





































