പത്തിയൂരിൽ സീറ്റ് നഷ്ടപെട്ടതിനെ തുടർന്ന് കോൺഗ്രസ്സ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

Advertisement

ആലപ്പുഴ. പത്തിയൂരിൽ സീറ്റ് നഷ്ടപെട്ടതിനെ തുടർന്ന് കോൺഗ്രസ്സ് ബൂത്ത്‌ പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തിയൂർ പഞ്ചായത്ത്‌ 19 ആം വാർഡിലെ സി ജയപ്രദീപ്‌ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ഡലം കമ്മറ്റിയുടെ തീരുമാന പ്രകാരം ജയപ്രദീപ് പ്രചരണം തുടങ്ങിയിരുന്നെങ്കിലും ഡിസിസി മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയായിരുന്നു.


പത്തയൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയപ്രദീപ്‌ പ്രചരണം തുടങ്ങിയിരുന്നു. പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ച് വീട് കയറി വോട്ട് അഭ്യർത്ഥിക്കുന്നതിനിടെയാണ് സത്യൻ എന്ന പേരിൽ അതെ വാർഡിൽ മറ്റൊരു യുഡിഎഫ് സ്ഥാനാർഥിയെ കണ്ടത്. കാര്യമറിയാൻ ഡിസിസി പ്രസിഡന്റിനെ സമീപച്ചപ്പോഴാണ് സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് നൽകിയ വിവരം അറിയിച്ചത്. ഇതോടെ മനോവിഷമത്തിൽ ജയപ്രദീപ് ജീവനൊടുക്കാൻ ശ്രമിച്ചു. ബന്ധുക്കളുടെ സമയോചിത ഇടപെടലിലാണ് രക്ഷപെട്ടത്.

മണ്ഡലം കമ്മറ്റിയെ പോലും അറിയിക്കാതെയാണ് ഡിസിസി സീറ്റ് ഘടകകക്ഷിക്ക് നൽകിയതും പ്രചരണം ആരംഭിച്ചതും. ക്വാറി ഉടമ കൂടിയായ സത്യന് വേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികൾ ഡിസിസിയെ അറിയിച്ചു.

Advertisement