അത് നീതികേട്, രാഷ്ട്രീയം കളിക്കരുത്, വൈഷ്ണയുടെ ഹർജിയിൽ ഹൈക്കോടതി

Advertisement

തിരുവനന്തപുരം. കോർപ്പറേഷൻ
മുട്ടട വാർഡിലെ UDF സ്ഥാനാർഥിയുടെ
പേര് വോട്ടർപട്ടികയിൽ നിന്ന് വെട്ടിയത്
നീതികേട് എന്ന് ഹൈകോടതി. വൈഷ്ണ സുരേഷ് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം.
സാങ്കേതികത്വത്തിന്റെ
പേരിൽ വൈഷ്ണയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടരുതെന്ന് കോടതി ഓർമിപ്പിച്ചു.

24 കാരി തെരഞ്ഞെടുപ്പിന് മത്സരിക്കാൻ എത്തുമ്പോൾ ഇങ്ങനെയാണോ ചെയ്യേണ്ടത് എന്ന് കോടതിയുടെ ആദ്യ ചോദ്യം. വെറും
രാഷ്ട്രിയം കളിക്കരുത്. മറ്റ് എല്ലാ രേഖകളിൽ വൈഷ്ണയുടെ വിലാസം ഒന്നാണ്. കേവലം സാങ്കേതികത്വം  പറഞ്ഞ് സ്ഥാനാർത്ഥിത്വം നിരസിക്കരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി പറഞ്ഞു.
പത്തൊമ്പതാംതിയതിക്ക് മുൻപ് വിഷയത്തിൽ തീരുമാനമെടുക്കണം.

കോടതി നിലപാട് സ്വാഗതം ചെയ്യുന്നു എന്ന് വൈഷ്ണ.

വൈഷ്ണയുടെ വോട്ട് വെട്ടിയതിന് പിന്നിൽ സിപിഎമ്മിന് പങ്കില്ലെന്ന് വി ജോയ്.

കേസിൽ പരാതിക്കാരനെ കക്ഷി ചേർത്തിട്ടുണ്ട്.വൈഷ്ണയുടെ ഹർജി ഇരുപതാം തീയതി വീണ്ടും പരിഗണിക്കും.

Advertisement