പാലക്കാട്. ചെർപ്പുളശ്ശേരിയിൽ പൊലീസ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി SHO ബിനു തോമസിനെയാണ് കോർട്ടേഴ്‌സിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഉച്ചതിരിഞ്ഞ് സ്റ്റേഷനിൽ നിന്നിറങ്ങിയ ബിനു തിരികെ എത്താത്തതോടെ സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നാണ് വിവരം. പൊലീസ് അന്വേഷണമാരംഭിച്ചു. കോഴിക്കോട് സ്വദേശിയായ ബിനു 6 മാസം മുമ്പാണ് ചെർപ്പുളശ്ശേരി സ്റ്റേഷനിലെത്തിയത്.






































