കണ്ണൂർ. പയ്യന്നൂരിൽ 18 ലക്ഷം രൂപയുടെ സിഗ്നൽ കേബിളുകൾ മോഷ്ടിച്ച രണ്ടു പേരെ പോലീസ് പിടികൂടി.ആസാം സ്വദേശികളായ അജിംഉദ്ദീൻ (33), ജഹാനുദ്ദീൻ അലി (25) എന്നിവരെയാണ് പോലീസ് പിടികൂടിയത്.ചെമ്പ് കമ്പി വേർപ്പെടുത്തി കേമ്പിൾ ഇൻസുലേഷൻ വേസ്റ്റ് ഉപേക്ഷിക്കാൻ കൊണ്ടുപോകും വഴിയാണ് കോറോം കൊക്കോട്ട് വെച്ച് ഇരുവരും പോലീസിൻ്റെ പിടിയിലാകുന്നത്.പയ്യന്നൂരിൽ നിന്നും 10 ലക്ഷം രൂപയുടെയും ചന്തേരയിൽ നിന്ന് 8 ലക്ഷം രൂപയുടെയും കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്.
കവ്വായി പാലത്തിന് സമീപത്ത് നിന്നും ഒക്ടോബർ 15 നും 30 നു ഇടയിലാണ് കേമ്പിളുകൾ മോഷണം പോയത്.ഇ ടു ഇ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാ സ്ട്രക്ചർ കമ്പനിയുടെ പ്രൊജക്ട് മാനേജർ ശ്രീഹരിയുടെ പരാതിയിലാണ് പയ്യന്നൂർ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തിയത്.






































