പി എം ശ്രീ പദ്ധതി ,വി ശിവൻകുട്ടി – ബിനോയ് വിശ്വം പോര് അവസാനിക്കുന്നു

Advertisement

തിരുവനന്തപുരം.പി എം ശ്രീ പദ്ധതി ചൊല്ലിയുള്ള വി ശിവൻകുട്ടി – ബിനോയ് വിശ്വം പോര് അവസാനിക്കുന്നു.. തർക്കം തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഐക്യത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ..
പരസ്പര തർക്കത്തിൽ നിന്ന് പിന്മാറുമെന്ന് CPIM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു

പി എം ശ്രീ പദ്ധതി മരവിപ്പിച്ചതായുള്ള കത്ത് കേന്ദ്രത്തിന് അയച്ചുതോടെ സിപിഐഎം സിപിഐ തർക്കം പരിഹരിച്ചു എന്നായിരുന്നു വിലയിരുത്തിയത്.. എന്നാൽ പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെ വീണ്ടും തർക്കം രൂക്ഷമായി.. തർക്കം ഇതേ രീതിയിൽ തുടർന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ ഐക്യത്തെ ബാധിക്കുമെന്ന് തിരിച്ചറിവിലാണ് സമവായത്തിൻ്റെ പാതയിലേക്ക് നീങ്ങിയത്.. മന്ത്രി വി ശിവൻകുട്ടിയും ബിനോയ് വിശ്വവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി

പി എം ശ്രീയിൽ CPI എതിർപ്പ് വിജയിച്ചതോടെ ഇടത് പക്ഷ നയം ഉയർത്തിപ്പിടിച്ചെന്ന ക്രഡിറ്റ് സിപിഐയ്ക്ക് ലഭിച്ചു.. മന്ത്രിസഭ ഉപസമിതിയിലൊന്നും കാര്യമില്ലാ അതെല്ലാം അതിൻറെ വഴിക്ക് നടക്കുമെന്ന് ബിനോയ് വിശ്വത്തിൻ്റെ പരമശമാണ് വി ശിവൻകുട്ടിയെ ചൊടിപ്പിച്ചത്.. മന്ത്രി സഭാ ഉപസമിതി യിൽ തുടർ തർക്കങ്ങൾക്ക് സാധ്യത ഉണ്ടാകുമോ എന്നതാണ് ഇനി അറിയേണ്ടത്

Advertisement