ജവഹർലാൽ നെഹ്രുവിൻ്റെ 136-ാം ജന്മദിനം ആഘോഷിച്ചു

Advertisement

തിരുവനന്തപുരം:നെഹ്റു ദർശൻ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രുവിൻ്റെ 136-ാം ജന്മദിനം ആഘോഷിച്ചു. മാനവീയം വീഥിയിൽ നടന്ന അനുസ്മരണവും പുഷ്പാർച്ചനയും കെ പി സി സി നിർവാഹക സമിതി അംഗവും പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആർ രാജൻ കുരുക്കൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ എസ് ഷാജികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി ജെ മാത്യു, സംസ്ഥാന ഭാരവാഹികളായ ഉള്ളൂർ വത്സല കുമാർ, ലീലാമ്മ ഐസക്, പ്രഭാകരൻ നായർ, ആനത്താനം രാധാകൃഷ്ണൻ , മരുതൻ കുഴി ഹരികുമാർ, രമ കുമാരി , കുലശേഖരം വിക്രമൻ , വാഴോട്ടുകോണo ശ്രീകുമാർ, സുചിത്ര ബിന്നി എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ വട്ടിയൂർകാവ് രാജേന്ദ്രൻ ,കഴക്കൂട്ടം അനിൽ കുമാർ ,തമ്പാനൂർ മനോജ് കുമാർ, ബി തുളസിധരൻ , കെ എം ആരിഫ്, ആർ മനോജ് കുമാർ, ഷീബ വി ,ബി എസ് ശ്യാമള ദേവി , ഗീത അനിൽ, അജിൻ കുമാർ, വിനോദ് കുമാർ, മലബാർ ജയകുമാർ, കാലടി ബാലു,ഗ്രേസി, കൊടുങ്ങാനൂർ വിനീഷ് കുമാർ, കളിപ്പാൻ കുളം മോഹൻ കുമാർ ,തമ്പി ആറ്റുകാൽ, അശോക് കുമാർ കഴക്കൂട്ടം തുടങ്ങിയവർ നേതൃത്യം നൽകി.

Advertisement