കൊച്ചി. നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തലിൽ IELTS സ്ഥാപനമായ അജിനോറയിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. കഴിഞ്ഞ മൂന്നുവർഷമായി കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലും കർണാടകത്തിലും അടക്കം 12 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്
കേരളത്തിലും കർണാടകത്തിലും അടക്കം ഐഇഎൽടിഎസ് കോഴ്സുകൾ നടത്തുകയും നിയമാനുസൃതമായ നികുതി അടയ്ക്കാതെ വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്നാണ് പരാതി. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എൻഫോമെന്റ് വിഭാഗമാണ് കേരളത്തിലും കർണാടക 12 ങ്ങളിൽ പരിശോധന നടത്തിയത്.മൂന്നുവർഷമായി അജിനോറോ ഗ്രൂപ്പ് വരുമാനം നികുതി വെട്ടിപ്പ് നടത്തുന്നതായി ആണ് കണ്ടെത്തൽ.കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. വിവിധ ഇടങ്ങളിലെ പരിശോധനയ്ക്കായി കേരളത്തിന് പുറത്തുനിന്നും ആദായനികുതി ഉദ്യോഗസ്ഥർ എത്തിയിരുന്നു.പ്രാഥമിക പരിശോധനയിൽ തന്നെ നികുതിവെട്ടിപ്പ് ബോധ്യപ്പെട്ടതായും ,രേഖകളടക്കം പിടിച്ചെടുത്ത് പരിശോധന തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വിശദമായി വിലയിരുത്തലിനു ശേഷമേ എത്ര രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്താൻ സാധിക്കൂ. നികുതി വെട്ടിപ്പിന് സ്ഥാപനത്തിനെതിരെ തുടർനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.കൊച്ചിയിൽ അടക്കം പരിശോധനകൾ തുടരുകയാണ്
Home News Breaking News നികുതി വെട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തലിൽ IELTS സ്ഥാപനമായ അജിനോറയിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന




























