കൊച്ചി. ടി പി ചന്ദ്രശേഖരൻ വധക്കേസ്. കൊടി സുനിയുടെ ജയിൽ മാറ്റത്തിൽ സർക്കാർ നിലപാട് തേടി ഹൈകോടതി. കൊടി സുനിയെ തവനൂർ ജയിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റണമെന്നാണ് ഹർജി. കൊടി സുനിയുടെ അമ്മയാണ് ഹർജി നൽകിയത്.കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ റോഡിൽ വച്ച് പരസ്യ മദ്യപാനം നടത്തിയതിന് പിന്നാലെയാണ് സുനിയെ ജയിൽ മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കണ്ണൂരിൽ
ഉള്ള തനിക്ക് മകനെ കാണാൻ തവനൂർ വരെ യാത്ര ചെയ്യാൻ ആവില്ലെന്ന് ചൂണ്ടികാണിച്ചാണ് ഹർജി





































