കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം,അധ്യാപകനെതിരെ കേസ്

Advertisement

തൃശ്ശൂർ. കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമെന്ന് പരാതി. കലാമണ്ഡലം അധ്യാപകനായ ദേശമംഗലം സ്വദേശി കനകകുമാറിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കലാമണ്ഡലം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

സ്ഥിരമായി ക്ലാസിൽ മദ്യപിച്ചെത്തി, ലൈംഗിക അതിക്രമം നടത്തുന്നു എന്നായിരുന്നു 6 വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്ക് നൽകിയ പരാതി. പ്രാഥമിക അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ കനകകുമാറിനെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്തു. പിന്നാലെ പരാതി ചെറുതുരുത്തി പോലീസിന് കൈമാറി. കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്ന് പുലർച്ചെ അധ്യാപകനെതിരെ പേക്സോവകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാർത്ഥികളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ സ്പർശിച്ചുവെന്നും ബോഡി ഷേമിംഗ് നടത്തിയെന്നും കാണിച്ചാണ് പോസ്കോ കേസെടുത്തത്. കനകകുമാർ ഒളിവിൽ പോയതായാണ് വിവരം.

Advertisement