ഇടുക്കി.അറ്റകുറ്റപ്പണിക്കായി മൂലമറ്റം പവർ ഹൗസ് ഇന്ന് മുതൽ അടക്കാനുള്ള തീരുമാനം തല്ക്കാലം മാറ്റിവച്ചു. ഇന്ന് ചേരുന്ന റിവ്യൂ മീറ്റിങ്ങിനു ശേഷം തുടർ തീരുമാനങ്ങൾ എടുക്കും. പവർഹൗസ് അടക്കുന്നതുമായി ബന്ധപ്പെട്ട ജലവിതരണം അടക്കമുള്ള കാര്യങ്ങളിൽ തുടർ തീരുമാനങ്ങൾ എടുക്കാനാണ് റിവ്യൂ മീറ്റിംഗ് ചേരുന്നത്. ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ ജില്ലകളെ ബാധിക്കുന്ന കുടിവെള്ളം അടക്കമുള്ള ജലവിതരണ പദ്ധതികളെ ബാധിക്കുന്നതിനാണ് വിശദമായ യോഗത്തിന് ശേഷം തീരുമാനം എന്ന നിലപാടിലേക്ക് മാറിയത്. വൈദ്യുത നിലയത്തിന്റെ പ്രവർത്തനം നിലച്ചാൽ മൂവാറ്റുപുഴ ആറിലെ ജലനിരപ്പ് താഴ്ന്നതും മറ്റ് പലഭാഗങ്ങളിൽ പദ്ധതികൾ അവതാളത്തിൽ ആകുന്നതും പരിഗണിച്ചാണ് തീരുമാനം






































