കൊച്ചി.പുനരൂപയോഗ ഊർജ റെഗുലേഷൻസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 2025ലെ സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ റെഗുലേഷൻസ് ഒരു മാസത്തേക്ക് തടഞ്ഞു. പുതിയ റെഗുലേഷനുകൾ സോളാർ ഉപയോക്താക്കളുടെ താല്പര്യത്തിന് വിരുദ്ധമാണെന്ന ഹർജിയിൽ ആണ് ഇടക്കാല ഉത്തരവ്
ഈ മാസം പുറത്തിറക്കിയ വിജ്ഞാപനത്തിലെ മുഴുവൻ നടപടികളും കോടതി തടഞ്ഞു. ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്ഥാന സർക്കാരിനും സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും കെഎസ്ഇബിക്കും നിർദേശം
ജസ്റ്റിസ് മുഹമ്മദ് നിയാസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. വൈദ്യുതി കരാറുകളിലെ അഴിമതി ആരോപണങ്ങളും, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിലെ നിയമനവും ചോദ്യംചെയ്ത്
, ഡൊമസ്റ്റിക് ഓൺ-ഗ്രിഡ് സോളാർ പവർ പ്രൊസ്യുമേഴ്സ് ഫോറം ആണ് ഹൈക്കോടതിയെ സമീപിച്ചത്
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾക്കെതിരെ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് ഹർജി. കമ്മീഷൻ അംഗത്തിന്റെ നിയമനത്തിലെ ദുരൂഹതയും ഹർജിയിൽ. ഡിസംബർ 1ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും


































