അടൂര്‍. നാലു വയസ്സുകാരനുമായി പിതാവ് സ്വകാര്യ ബസിന് മുന്നിൽ ചാടി. ബസ് ഡ്രൈവറുടെ ശ്രദ്ധമൂലം വലിയ അപകടമാണ് ഒഴിവായത്
ഇന്ന് രാവിലെ 9 30 ഓടെ യാണ് അടൂർ നഗരത്തിൽ പിതാവ് നാലു വയസ്സുകാരനുമായി സ്വകാര്യ ബസ്സിനു മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പത്തനംതിട്ട അടൂർ- ചവറ പാതയിൽ സർവീസ് നടത്തുന്ന അശ്വിൻ എന്ന ബസ്സിന് മുന്നിലാണ് ആദിക്കാട്ടുകുളങ്ങര സ്വദേശി കുഞ്ഞുമായി ചാടിയത്. ബസ്സിനു മുന്നിലേക്ക് ഇവർ വരുന്നത് കണ്ടതോടെ ഡ്രൈവർ ശക്തമായി ബ്രേക്ക് ചവിട്ടി. ഇതോടെ ഒഴിവായത് വലിയ അപകടം. യുവാവും കുട്ടിയും വണ്ടിയുടെ അടിയില്‍ വീണുവെങ്കിലും ടയര്‍ ശരീരത്തില്‍ കയറിയില്ല. ഇവിടെനിന്നും കുട്ടിയുമായി ഇഴഞ്ഞിറങ്ങി ഇയാള്‍ ഓടിയെങ്കിലും നാട്ടുകാര്‍ പിടികൂടി
അശ്വിൻ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഉണ്ണിയുടെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. വർഷങ്ങളായി ബസ് ഓടിച്ചുള്ള അനുഭവസമ്പത്താണ് മുതൽക്കൂട്ടായത്.. നാലു വയസ്സുകാരന്റെയും പിതാവിന്‍റെയും ജീവൻ രക്ഷിക്കാൻ ആയതിൽ സന്തോഷമെന്ന ബസ് ഡ്രൈവർ ഉണ്ണി
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ് കുഞ്ഞുമായി കടന്നുകളയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
അടൂർ ജനറൽ ആശുപത്രിയിൽ വച്ച് ഭാര്യയെ കാണാതായതിലുള്ള വിഭ്രാന്തി മൂലമാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പോലീസിൽ നിന്ന് പ്രാഥമികമായി ലഭിക്കുന്ന സൂചന






































