തിരുവിതാംകൂർ ദേവസ്വം ബോർഡ്,13 ന് പുതിയ പ്രസിഡൻ്റും അംഗവും ചുമതല ഏറ്റെടുക്കും

Advertisement

തിരുവനന്തപുരം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെയും അംഗമായി മുൻമന്ത്രി കെ രാജുവിനെയും നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സിപിഐഎം നോമിനിയായാണ് കെ.ജയകുമാർ ബോർഡിൻറെ തലപ്പത്തേക്ക് എത്തുന്നത്. സിപിഐയുടെ പ്രതിനിധിയാണ് കെ.രാജു. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിലെ ഹിന്ദുമന്ത്രിമാർ നിയമന ഫയലിൽ ഒപ്പിട്ട ശേഷം വിജ്ഞാപനം പുറത്തിറങ്ങും. നിലവിലെ ബോർഡിൻറെ കാലാവധി ബുധനാഴ്ച അവസാനിക്കുകയാണ്.
13 ന് പുതിയ പ്രസിഡൻ്റും അംഗവും ചുമതല ഏറ്റെടുക്കും.

Advertisement