മലപ്പുറം. തിരുനാവായ കുംഭമേളക്ക് ഒരുങ്ങുന്നു.ഭാരത പുഴയിലെ ത്രിവേണി സ്നാനഘട്ട് ആണ് കുംഭമേളക്ക് തയ്യാറെടുക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാഗ സന്യാസിമാർ കുംഭമേളയിൽ പങ്കെടുക്കും
ഹരിദ്വാർ,പ്രയാഗ്,ഉജ്ജയിൻ,നാസിക് എന്നിവടങ്ങളിൽ കുംഭമേള നടത്തുന്ന ജൂന അഘാട തന്നെയാണ് തിരുനാവായയിലും കുംഭ മേളക്ക് നേതൃത്വം നൽകുന്നത്.സന്യാസ സമൂഹത്തിലെ മഹാ മണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് കഴിഞ്ഞ ദിവസം തിരുനാവായ സന്ദർശിച്ചു.
തിരുനാവായയിലും 250 വർഷങ്ങൾക്ക് മുൻപ് മേള നടന്നിരുന്നു എന്നാണ് പറയുന്നത്.2028 ലാണ് മഹാ മേള നടക്കുക.അതിന് മുന്നോടിയായുള്ള വാർഷിക മേളയാണ് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.ഈ വരുന്ന 23 ന് മേളയുടെ സംഘാടക സമിതി യോഗം ചേരും






































