തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്. ആറു ജീവനക്കാരെ നുണപരിശോധന നടത്താനാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
നുണ പരിശോധനയ്ക്ക് മുന്‍പ് അനുമതിപത്രം വാങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫോര്‍ട്ട് പോലീസ് നല്‍കിയ അപേക്ഷയിലാണ് ഉത്തരവായത്. ക്ഷേത്രം മാനേജര്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്.
ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൂശാന്‍ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് എടുത്ത സ്വര്‍ണത്തില്‍ നിന്നാണ് 13 പവന്‍ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ മണലില്‍ പൊതിഞ്ഞ നിലയില്‍ സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ മെയ് ഏഴിനും 10നും ഇടയിലാണ് സ്വര്‍ണം കാണാതായത്.
































