ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയി സിപിഎം പരിഗണിക്കുന്നത് റിട്ട. ചീഫ് സെക്രട്ടറി കെ ജയകുമാറിനെ

Advertisement

തിരുവനന്തപുരം. ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയി സിപിഎം പരിഗണിക്കുന്നത് റിട്ട ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ.മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കും. കെ ജയകുമാർ നിലവിൽ ഐഎംജി ഡയറക്ടറാണ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പതിഞ്ഞ ദുഷ്പേര് മാറ്റുക എന്ന ഉദ്ദേശത്തിലാണ് സാത്വികനും രാഷ്ട്രീയത്തിന് അതീതമായ വ്യക്തിത്വമുള്ള ആളുമായ കെ ജയകുമാറിനെ നിയോഗിക്കുന്നതെന്ന് വ്യക്തം. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതാണ് പേരു വെളിപ്പെടുത്താത്തതിന് കാരണമെങ്കിലും വാര്‍ത്ത പരന്നതോടെ പലരും അത് സ്ഥിരീകരിക്കുകയും ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി ചുമതല ഏറ്റെടുക്കുമെന്ന് കെ ജയകുമാർ ചാനല്‍ മാധ്യമത്തോട് പറഞ്ഞു. ചുമതല ഏറ്റെടുക്കുന്നതിൽ തനിക്ക് ബുദ്ധിമുട്ടില്ല.ഇപ്പോൾ ഉണ്ടായ വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള ജാഗ്രത ഉണ്ടാകും.ശബരിമല സീസൺ ആരംഭിക്കാനിരിക്കുകയാണ്.തീർത്ഥാടനത്തിനാക്കും അടിയന്തര പരിഗണന നൽകുക

ഉത്തരവാദിത്വം വളരെ വലുതാണെങ്കിലും സന്തോഷത്തോടുകൂടി താൻ ഏറ്റെടുക്കുന്നു.ഔദ്യോഗികമായി ഉത്തരവ് ലഭിച്ചിട്ടില്ല. വിവാദങ്ങളും തീർത്ഥാടനങ്ങവും കൂട്ടിക്കുഴക്കേണ്ട
ശബരിമലയുമായി ബന്ധപ്പെട്ട് തനിക്ക് നേരത്തെയുള്ള മുൻ പരിചയം ഗുണകരമാകും

Advertisement