കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു

Advertisement

പാലക്കാട്‌. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ, സസ്പെന്ഷനിലായിരുന്ന പ്രധാന അധ്യാപികയെ തിരിച്ചെടുത്തു. ഡിഇയോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തത് എന്ന് മാനേജ്മെന്റ്. സംഭവത്തിൽ dde ക്ക് പരാതി നൽകി കുടുംബം.

കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ആത്മഹത്യ ചെയ്യുന്നത്. ക്ലാസ് അധ്യാപിക അർജുന മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ജയിലിൽ കിടക്കേണ്ടി വരും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥികളും കുടുംബവും ആരോപിച്ചിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിൽ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ലാസ് അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തിരുന്നു. ഉന്നതെ തല അന്വേഷണം നടത്തി ടീച്ചർമാർ കുറ്റക്കാർ അല്ല എന്ന് തെളിയും വരെ സസ്പെൻഷൻ നീളും എന്നായിരുന്നു അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നത്.
വിഷയത്തിൽ വിദ്യാർത്ഥികളിൽ നിന്ന് ഉൾപ്പെടെ കുഴൽമന്ദം പോലീസിന്റെ നേതൃത്വത്തിൽ മൊഴിയെടുക്കൽ തുടരുകയാണ്. ഇതിനിടക്കാണ് പ്രധാന അധ്യാപിക സ്കൂളിൽ തിരിച്ചെത്തിയത്. ഡിഇ ഒ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്മെന്റ് വിശദീകരണം. എന്നാൽ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിർദേശം നൽകാൻ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് dde വ്യക്തമാക്കി.
പിന്നാലെ മാനേജ്മെന്റും ഡിഇഒയും തമ്മിൽ ഒത്തു കളിക്കുന്നതായി കുടുംബം ആരോപിച്ചു

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കുടുംബം പരാതി നൽകി. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്കൂളിൽ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം

Advertisement