തിരുവനന്തപുരം .തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം . മണക്കാട് സുരേഷ് നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നേമം ഷജീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചാണ് രാജി.മണക്കാട് സുരേഷിന്റെ രാജിയെ പരിഹസിച്ച് കെ മുരളീധരൻ രംഗത്ത് എത്തി
തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പ്രതിഷേധ സൂചകമായി നേമം മണ്ഡലം കോർ കമ്മിറ്റി അധ്യക്ഷ സ്ഥാനം മണക്കാട് സുരേഷ് രാജിവച്ചത്. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറി. നിയമം ഷജീറിന്റെ സ്ഥാനാർത്ഥിത്വം ബിജെപിയെ സഹായിക്കാൻ എന്നാണ് ആക്ഷേപം. സമുദായിക സന്തുലിതാവസ്ഥ പാലിക്കാതെയാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും സുരേഷ് വാദിക്കുന്നു. രാജിക്കത്ത് സണ്ണി ജോസഫിനും വിഡി സതീശനും കൈമാറി. അതേസമയം സുരേഷിന് ഒരുപാട് തിരക്കുള്ളതുകൊണ്ട് ആയിരിക്കും രാജി എന്നാണ് കെ മുരളീധരന്റെ പരിഹാസം
മറ്റു പാർട്ടികൾക്കു മുമ്പേ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് പാർട്ടിയിലെ തർക്കം. ആഭ്യന്തര പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ജില്ലാ നേതൃത്വം നടപടി തുടങ്ങി





































