ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥി മരിച്ചു

Advertisement

തൃശ്ശൂര്‍. ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് വീണ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശൂർ കൊട്ടേക്കാട് സ്വദേശി ഷെല്ലിയുടെ മകൻ സാം ഷെല്ലി (17) ആണ് മരിച്ചത്. ഞായറാഴ്ച തൃശ്ശൂരിൽ ഫുൾബോൾ കളിക്കുന്നത് ശാരീരിക ആസ്വാസ്ഥ്യം തോന്നിയ കുട്ടി കളി നിർത്തി വിശ്രമിക്കുകയായിരുന്നു. പിന്നീട് കുഴഞ്ഞുവീണ കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിക്കുകയായിരുന്നു. പ്രായം കുറഞ്ഞവര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമായിട്ടും ആരോഗ്യവകുപ്പിന് കൃത്യമായ മറുപടി നല്‍കാനാവുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

Advertisement