ശബരിമല സ്വർണ്ണക്കൊള്ള,ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും

Advertisement

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ അന്വേഷണ സംഘം വൈകാതെ ചോദ്യം ചെയ്യും. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തു വിട്ടതിൽ ദേവസ്വം ബോർഡിൻറെ പങ്ക് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യൽ. ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിനെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം കാര്യങ്ങൾ ചെയ്യുകയായിരുന്നുവെന്നാണ് വിജയകുമാർ നൽകിയ മൊഴി.

ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ദ്വാരപാലക ശിൽപത്തിലെയും കട്ടിള പാളിയിലും സ്വർണ്ണത്തിൻറെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും എസ് ഐ ടി ഉടൻ ആരംഭിക്കും. 10 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.

Advertisement