വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസ്, തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്

Advertisement

തിരുവനന്തപുരം.വർക്കലയിൽ പെൺകുട്ടിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച കേസിൽ തിരിച്ചറിയൽ പരേഡ് നടത്താൻ റെയിൽവേ പൊലീസ്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ജയിലിൽ വെച്ച് തിരിച്ചറിയൽ പരേഡ് നടത്താനാണ് തീരുമാനം. ഇതിനുള്ള അപേക്ഷ ഇന്നലെ പൊലീസ് കോടതിയിൽ നൽകി. തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷം മാത്രം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയാൽ മതിയെന്നാണ് തീരുമാനം. ഇതിനിടെ, സംഭവസമയം പ്രതിയും പെൺകുട്ടിയും ധരിച്ച വസ്ത്രങ്ങളും രക്തക്കറയും ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിച്ചു. ട്രെയിനിൽ നിന്ന് ശ്രീക്കുട്ടിയുടെ സുഹൃത്ത് അർച്ചനയെ രക്ഷിച്ച രണ്ട് പേരുടെ മൊഴികൾ കൂടി ഇന്നലെ പൊലീസ് രേഖപ്പെടുത്തി. ട്രെയിനിൽ കയറും മുൻപ് പ്രതിയും സുഹൃത്തും മദ്യപിച്ച ബാറുകളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പൊലീസ് ശേഖരിക്കും.

Advertisement