കൊച്ചി. SIR നോട് സഹകരിക്കണമെന്ന് ഇടവകാംഗങ്ങൾക്ക് സിറോ മലബാർ സഭയുടെ നിർദേശം. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കണം. 2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയ്യാറാക്കി വെക്കണം. പ്രവാസികൾ ഓൺലൈൻ മുഖേനയോ, കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പടക്കമുള്ളവർ പ്രധാനമന്ത്രിയെ കണ്ട ഇന്നലെയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ ഉദ്ദേശമില്ലെന്നും, പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ചേർക്കുന്നത് ഉറപ്പാക്കാനാണ് സർക്കുലർ പുറത്തിറക്കിയതെന്നാണ് സഭയുടെ വിശദീകരണം.






































