തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും

Advertisement

തിരുവനന്തപുരം.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും.വോട്ടർ പട്ടിക പരിഷ്കരണത്തിന്
എതിരെ തമിഴ് നാട് സുപ്രിംകോടതിയെ സമീപിച്ച മാതൃക സ്വീകരിക്കണമെന്ന സർവകക്ഷി യോഗത്തിൽ ആവശ്യം
ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു

തിവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കണം എന്നതാണ് സർക്കാർ മുൻകൈയ്യിൽ നടന്ന സർവകക്ഷി യോഗത്തിലെ പൊതുവികാരം.എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് ഡി.എം.കെ സുപ്രിംകോടതിയെ
സമീപിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഒഴികെയുളള രാഷ്ട്രീയ കക്ഷികൾ ഈ സമീപനം സ്വീകരിച്ചത്.സർക്കാരും നിയമ
നടപടിയോട് യോജിച്ചതോടെ അത് യോഗത്തിൻെറ
പൊതുതീരുമാനമായി മാറി.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം
ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സർക്കാർ
തലത്തിലെ ധാരണ.

Advertisement